അന്തര്‍ദേശീയം (www.evisionnews.co): കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.നിലവില്‍ 20 രാജ്യങ്ങളിലായി 8,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് വൈറസ് പടരുമോ എന്നതാണ് ആശങ്കയെന്നും ഇത് അതീവ ഗുരുതര സാഹര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ചൈനയില്‍ മാത്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി ഉയര്‍ന്നു. 7,711പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. 20 രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ചു. അമേരിക്കയില്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന് ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു.
ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ചൈനയിലെ ഓഫീസുകള്‍ പൂട്ടി. യാത്രക്കാരായ ചൈനീസ് ദന്പതികള്‍ കൊറോണ ബാധിതരെന്ന സംശയമുയര്‍ന്നതോടെ ഇറ്റാലിയന്‍ കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായ ഏഴായിരത്തോളം പേര്‍ കുടുങ്ങി. ദന്പതികള്‍ക്ക് വൈറസില്ലെന്നാണ് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് . അതേസമയം ഫ്രാന്‍സില്‍ ആറുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡോക്ടറടക്കമുള്ള ആറ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Post a Comment
0 Comments