കൊച്ചി (www.evisionnews.co): മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ആദ്യത്തെതായ കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്ത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കേരളത്തില്‍ ഇത്തരത്തില്‍ പൊളിച്ചു നീക്കുന്ന ആദ്യ ഫ്‌ളാറ്റാണ് എച്ച്2ഒ ഹോളിഫെയ്ത്ത്. മുന്‍നിശ്ചയിച്ചതില്‍ നിന്ന് അല്‍പം സമയമാറ്റത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം സൈറണ്‍ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടര്‍ന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്‌ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. രണ്ടാം സ്‌ഫോടനം നെട്ടൂര്‍ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റിലാണ് നടത്തുക. മറ്റു രണ്ടെണ്ണം (ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം) നാളെയാണു തകര്‍ക്കു
Post a Comment
0 Comments