Type Here to Get Search Results !

Bottom Ad

എന്‍.ആര്‍.സി അല്ല; തൊഴിലില്ലാത്ത യുവതയുടെ കണക്കെടുപ്പാണ് വേണ്ടത്: നടന്‍ പ്രകാശ് രാജ്


ബംഗളൂരു (www.evisionnews.co): മൂവായിരം കോടി രൂപയുടെ പ്രതിമകളല്ല രാജ്യത്തിന് ആവശ്യമെന്നും തൊഴിലില്ലാത്ത യുവതയുടേയും വിദ്യാഭ്യാസം ലഭിക്കാത്ത കുഞ്ഞുങ്ങളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് ഉണ്ടാവേണ്ടതെന്നും നടന്‍ പ്രകാശ് രാജ്. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരായി നടന്ന പ്രക്ഷോഭത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നടപടികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അക്രമത്തിലേക്ക് കടക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അക്രമരഹിത പാതയില്‍ പ്രക്ഷോഭത്തെ നയിക്കാന്‍ സമര സംഘാടകര്‍ ശ്രദ്ധിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad