മംഗളൂരു (www.evisionnews.co): ഖനനയന്ത്രത്തിന്റെ പല്‍ച്ചക്രത്തിന്റെ രൂപത്തിലാക്കി കാര്‍ഗോയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഉഡുപ്പിയിലെ സ്വരൂപ് മിനറല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോഹര്‍ കുമാര്‍ പൂജാരി, കാര്‍ഗോ രൂപത്തില്‍ സ്വര്‍ണക്കടത്തിനു മേല്‍നോട്ടം വഹിക്കുന്ന മംഗളൂരു അശോക് നഗറിലെ ലോഹിത് ശ്രിയാന്‍ എന്നിവരാണ് പിടിയിലായത്.
ലോഹം കൊണ്ടു നിര്‍മിച്ച കെയ്സുകളില്‍ വലിയ വാഷര്‍ രൂപത്തിലാക്കി അലുമിനിയം പൂശിയായിരുന്നു സ്വര്‍ണക്കടത്ത്. സ്‌കാനര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണത്തിന്റെ അംശം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയി പല്‍ച്ചക്രങ്ങള്‍ പിളര്‍ന്ന് അകത്ത് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 4995 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇതിന് രണ്ടു കോടിയോളം രൂപ വിലവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments