Type Here to Get Search Results !

Bottom Ad

കശ്മീരില്‍ 2-ജി മാത്രം ഇന്റര്‍നെറ്റ് ബന്ധം ഭാഗികമായി പുനഃസ്ഥാപിക്കുന്നു; സോഷ്യല്‍ മീഡിയ ലഭിക്കില്ല


ദേശീയം (www.evisionnews.co): അഞ്ചു മാസത്തിന് ശേഷം കശ്മീര്‍ താഴ്വരയില്‍ ബ്രോഡ്ബാന്‍ഡ് 2-ജി ഇന്റര്‍നെറ്റ് ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചു. ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിച്ചത്. കശ്മീര്‍ ഡിവിഷനുകീഴില്‍ 400 ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും ആഭ്യന്തര വകുപ്പധികൃതര്‍ പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളും അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളും ഇ- ബാങ്കിംഗ് മുതലായവയുമാണ് ലഭ്യമാവുക. ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും തീരുമാനമുണ്ട്. 

ആദ്യം മധ്യകശ്മീരിലും തുടര്‍ന്ന് വടക്കന്‍, തെക്കന്‍ കശ്മീരിലും കണക്ഷന്‍ പുനഃസ്ഥാപിക്കും. സ്ഥിതിഗതികള്‍ വിലയിരുത്തി സെല്‍ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യം പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതിനുപിന്നാലെ ഓഗസ്റ്റിലാണ് താഴ്വരയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചത്. ഇന്റര്‍നെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെന്നു ഇതുസംബന്ധിച്ചുള്ള ഉത്തരവില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതുള്‍പ്പെടെ കശ്മീരിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad