വിദ്യാനഗര്‍ (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് ഗവ. കോളജില്‍ എംഎസ്എഫ് യൂണിറ്റ് ജനുവരി 15,16 തിയതികളില്‍ കോളജ് പരിസരത്ത് രാപകല്‍ സമരം സംഘടിപ്പിക്കും. കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് രണ്ടു ദിവസങ്ങളിലായി രാത്രിയും പകലിലുമായാണ് സമരം നടത്തുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.
Post a Comment
0 Comments