കാസര്‍കോട് (www.evisionnews.co): മുളിയാര്‍ മല്ലം കൊളച്ചപ്പിലെ അബ്ദുല്‍ ഖാദര്‍ (59) നിര്യാതനായി. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം പ്രവാസിയായിരുന്ന അദ്ദേഹം കുറേനാളായി അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
പൈക്കയിലെ ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: ഇഖ്ബാല്‍, ബദ്‌റുദ്ദീന്‍, ബായിസ് (ദുബൈ), നസീറ. മരുമക്കള്‍: ഷരീഫ് മുണ്ടക്കൈ, സംസീന മൂലടുക്കം, നസീമ എടനീര്‍. ഉദുമ മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, മല്ലം മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് എം.കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, ഗഫൂര്‍ കൊളച്ചെപ്പ്, ബീഫാത്തിമ മുണ്ടക്കൈ സഹോദരങ്ങളാണ്.
Post a Comment
0 Comments