Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയയില്‍ മതസ്പര്‍ദ പൊലീസ് നടപടി ശക്തമാക്കി

ബദിയടുക്ക (www.evisionnews.co): സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷം പരത്തുന്ന പ്രചാരണം നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ പൊലീസ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ സൗഹാര്‍ദം തകര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയാണ് കടുത്ത നടപടി സ്വീകരിക്കുക. ബദിയടുക്കയില്‍ ഒരു വിഭാഗത്തിന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് പ്രചാരണം നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചു വരികയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലയില്‍ പ്രചാരണം നടക്കുന്നതിനിടയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നിയമത്തെ അനുകൂലിച്ച് വിശദികരണ യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മത തീവ്രവാദികള്‍ മുതലെടുപ്പ് നടത്താനുള്ള സാഹചര്യം മുന്നില്‍ കണ്ട് പൊലീസ് നടപടി ശക്തമാക്കിയത്. വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയയിലും മതസ്പര്‍ദ ഉണ്ടാക്കുന്ന പ്രചാരണമുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad