Type Here to Get Search Results !

Bottom Ad

പീഡനക്കേസില്‍ അറസ്റ്റിലായ പ്യൂണിനെതിരെ കൂടുതല്‍ കേസ്: പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

കുമ്പള (www.evisionnews.co): കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്യൂണ്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത കുമ്പള പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. ബംബ്രാണയിലെ ചന്ദ്രശേഖര (55)നെതിരെയാണ് കുമ്പള പൊലീസിലും പരാതി ലഭിച്ചത്.

അഞ്ച് വിദ്യാത്ഥിനികളെ പീഡിപ്പിച്ച കേസില്‍ ചന്ദ്രശേഖരനെ ഒരാഴ്ച മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് നേരത്തെ ജോലി ചെയ്തിരുന്ന കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനികളെ മൂന്നര മാസക്കാലയളവില്‍ പീഡിപ്പിച്ചതായി കുമ്പള പോലീസില്‍ പരാതി ലഭിച്ചത്. കുട്ടികള്‍ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. പിന്നീട് പ്യൂണ്‍ കൃത്യമായി സ്‌കൂളിലെത്തുന്നില്ലെന്ന് കാട്ടി സ്‌കൂള്‍ അധികൃതര്‍ ഡി.ഇ.ഒയെ അറിയിക്കുകയും ഇതേ തുടര്‍ന്ന് പ്യൂണിനെ സ്ഥലം മാറ്റുകയുമായിരുന്നു. കുമ്പള അഡി. എസ്.ഐ. രത്നാകരന്‍ പെരുമ്പളയാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad