മുംബൈ (www.evisionnews.co): മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. ബ്രിഹാന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 141ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി പരാജയപ്പെട്ടു. വ്യാഴാഴ്ച്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. വെളളിയാഴ്ച്ചയായിരുന്നു വോട്ടെണ്ണുല്‍. 1385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായ വിദാല്‍ ലോക്റെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ദിനേശ് പഞ്ചാലിനെ പരാജയപ്പെടുത്തിയത്.
ലോക്റെ 4427വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി 3042 വോട്ടുകളുമാണ് നേടിയത്. പതിനെട്ട് സ്ഥാനാര്‍ത്ഥികളായിരുന്നു ഇവിടെ മത്സരിച്ചത്. കോര്‍പ്പറേറ്ററായിരുന്ന വിദാല്‍ ലോക്റെ കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 2019 ലായിരുന്നു ലോക്റെയുടെ ശിവസേന പ്രവേശനം.
Post a Comment
0 Comments