മംഗളൂരു (www.evisionnews.co): ബണ്ട്വാളില്‍ വാനുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. കുട്ടികളടക്കം ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വിട്ട്ള- സേലത്തൂര്‍ റോഡില്‍ കൊടംഗയ്ക്ക് സമീപം രാദുഗട്ടെയിലാണ് അപകടം. കണ്ടഡ്ക സ്വദേശി അബ്ദുല്ല ഹാജി (65)യാണ് മരിച്ചത്. ഓമ്‌നി ഓടിച്ചിരുന്ന മകന്‍ അഷ്‌റഫ് (40), ഭാര്യ ആസിയമ്മ (60), കുണ്ടഡ്കയില്‍ നിന്നുള്ള മൈമൂന (30), ഉക്കുഡയില്‍ നിന്നുള്ള കൗലിയത്ത് (28), അഞ്ചു വയസുള്ള കുട്ടി, ആറു മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങള്‍ എന്നിവരെ പരിക്കേറ്റ നിലയില്‍ ദേരലക്കട്ടയിലെ കെഎസ് ഹെഗ്‌ഡെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ടാറ്റ വെഞ്ച്വര്‍ വാഹനത്തില്‍ ഓടിച്ചിരുന്ന മഞ്ചി സ്വദേശി ആനന്ദ് (32), രാമചന്ദ്ര നായക് (45) എന്നിവര്‍ക്കും പരിക്കുണ്ട്. ഇവര്‍ക്ക് വിറ്റല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കി. ദേല്‍ലക്കട്ടയില്‍ നിന്നും സേലത്തൂര്‍ വഴി വിട്ളയിലേക്ക് മടങ്ങുകയായിരുന്ന ഓ്മ്നിയില്‍ എതിരെ വന്ന വെഞ്ച്വര്‍ വാന്‍ ഇടിക്കുകയായിരുന്നു. ഓമ്‌നിയില്‍ യാത്ര ചെയ്ത എട്ടുപേര്‍ ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളായിരുന്നു. വിട്ട്ള പൊലീസ് സ്ഥലം സന്ദര്‍ശിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു.
Post a Comment
0 Comments