കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭാ അംഗങ്ങളായ ലീഗ് വിമതര്‍ പാര്‍ട്ടിയിലേടുക്കാന്‍ ശ്രമം നടക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പാര്‍ട്ടി പ്രവേശന തീരുമാനമായി വിമതര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതിന്റെ മുന്നോടിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് നഗരസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ചതെന്നും ലീഗ് നേതാവ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉറച്ച സീറ്റ് നല്‍കുന്നത് സംബന്ധിച്ചും ആവശ്യമുന്നയിച്ചിട്ടുണ്ട്. റാഷിദ് പൂരണം, ഹനീഫ് അടുക്കത്ത് ബയല്‍, മൊയ്തു കമ്പ്യൂട്ടര്‍ എന്നിവരാണ് മുസ്ലിം ലീഗ് വിമതരായി കാസര്‍കോട് നഗരസഭയിലേക്ക് മത്സരിച്ചത്. അതേസമയം വിമതരെ പാര്‍ട്ടിയിലെത്തുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്.
Post a Comment
0 Comments