കാഞ്ഞങ്ങാട് (www.evisionnews.co): കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാണിക്കോത്ത് സ്വദേശി മരിച്ചു. കാഞ്ഞങ്ങാട്ടെ ലോട്ടറി തൊഴിലാളി മാണിക്കോത്തെ കണ്ടത്തില്‍ കുഞ്ഞിക്കണ്ണനാണ് (68) മരിച്ചത്. ആഗസ്റ്റ് 23നാണ് പള്ളിക്കര കോട്ടക്കുന്നില്‍ കുഞ്ഞിക്കണ്ണന്‍ അപകടത്തില്‍പെട്ടത്.
നടന്നുപോയി ലോട്ടറി വില്‍ക്കുകയായിരുന്നു. ഇതിനിടെ കാറിടിക്കുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളില്‍ അഞ്ചു മാസക്കാലമായി ചികിത്സയിലായിരുന്നു. ശാരദയാണ് ഭാര്യ. മക്കള്‍: സുമേഷ്, ഉഷ, സുജിത. മരുമക്കള്‍: ശശി, നവീന്‍, സുജ.
Post a Comment
0 Comments