കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ നിന്നും ഈ വര്‍ഷം ഗവ. ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് ഹെല്‍ത്ത് മാളില്‍ വെച്ച് നടക്കുന്ന ഫിറ്റ്‌നസ് കാമ്പ് കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനര്‍ അമാനുള്ള അധ്യക്ഷത വഹിച്ചു. മൂന്നുദിവസം നടക്കുന്ന ക്യാമ്പിനോടനുബന്ധിച്ച് ഹാജിമാര്‍ക്ക് വേണ്ടിയുള്ള കുറഞ്ഞ ചെലവിലുള്ള പ്രത്യേക ഹെല്‍ത്ത് ചെക്കപ്പും ഡോക്ടര്‍മാരുടെ പരിശോധനയും ഹെല്‍ത്ത് മാളില്‍ ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് കമ്മറ്റി ട്രൈനര്‍ സിറാജ് തെക്കില്‍, സ്‌കാനിംഗ് ഡോക്ടര്‍ ആയിഷത്ത് ഷംസീന, ജനറല്‍ ഫിസിഷ്യന്‍ ഡോ. ഫയാസ്, ഹെല്‍ത്ത് മാള്‍ മാനേജിംഗ് ഡയറക്ടര്‍ കെ.പി അബൂ യാസിര്‍ സംസാരിച്ചു. എച്ച്.ആര്‍ ഫാത്തിമ സ്വാഗതവും ഹജ്ജ് ട്രെയിനര്‍ സലിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments