ആലംപാടി (www.evisionnews.co): ആലംപാടി ഉസ്താദ് എട്ടാം ആണ്ട് നേര്‍ച്ചയും രണ്ടുദിവസത്തെ മതവിജ്ഞാന സദസും 12. 13 തിയതികളിലായി നാല്‍ത്തട്ക്കയില്‍ നടക്കും. സയ്യിദ് ഇബ്രാഹിം പുക്കുഞ്ഞി അല്‍ ഹൈദ്രോസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. ഹാഫിള് മാഹിന്‍ മന്നാനി തിരുവനന്തപുരം പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ ത്തങ്ങള്‍ അല്‍ ബുഖാരി ഏഴിമല നേതൃത്വം നല്‍കും.
13ന് പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സമാപന പരിപാടി ഉദ്ഘാടനം ചെയ്യും. ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
Post a Comment
0 Comments