ഉപ്പള (www.evisionnews.co): ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നിര്‍ത്തലാക്കാനുള്ള അധികൃത നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പ് നല്‍കി. മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കിടത്തി ചികിത്സ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ജനസംസാരമുണ്ടായിരുന്നു. ദേശീയ പാതക്ക് സമാനമായി ഏക്കര്‍ കണക്കിന് വിസ്തൃതിയിലുള്ള ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും വേണ്ടവിധം ഉണ്ടായിട്ടില്ല.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും സ്റ്റാഫുകളുടെ അഭാവമാണ് ഏറെ പ്രശ്‌നം സൃഷ്ടിക്കുന്നത്. സൂപ്രണ്ട് അടക്കം 21ഡോക്ടര്‍മ്മാര്‍ വേണ്ടയിടത്തു നാലുപേര്‍ മാത്രമാണ് നിലവിലുള്ളത്. അതില്‍ പലരും ലീവിലുമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ കിടത്തി ചികിത്സ പ്രായോഗികമല്ലെന്നാണ് ഡോക്ടര്‍മാരുടെ വാദം. അനാസ്ഥ തുടര്‍ന്നാല്‍ ആശുപത്രിക്ക് മുന്‍പില്‍ അനിശ്ചിതകാലം സമരം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
മണ്ഡലം പ്രസിഡന്റ് മുക്താര്‍ എ. അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം. അബ്ബാസ് യോഗം ഉദ്ഘാടനം ചെയ്തു. അസീസ് കളത്തൂര്‍, കെ.എഫ് ഇഖ്ബാല്‍, ഹനീഫ് സീതാംഗോളി, നിയാസ് മൊഗ്രാല്‍, താജുദ്ദീന്‍ കടമ്പാര്‍, ഹക്കീം കണ്ടിഗെ, സക്കിര്‍ പൊയ്യ, ഇര്‍ഷാദ് മള്ളങ്കൈ, പി.വൈ ആസിഫ്, ഫാറൂഖ് ചെക്ക് പോസ്റ്റ്, മജീദ് മച്ചംപാടി, ഹാരിസ് പാവൂര്‍, സിദ്ദിഖ്, സിറാജ് മാസ്റ്റര്‍, ഷിഹാബുദ്ദിന്‍, അന്‍ഷാദ് കയര്‍കട്ട, സിദ്ദിഖ് പേരാല്‍, യൂനുസ് മൊഗ്രാല്‍, റിയാസ് കണ്ണൂര്‍, താഹിര്‍ ബി.ഐ, അംസാര്‍ പെര്‍ള, റിയാസ് മൗലാന റോഡ്, സഹദ് അംഗഡിമുഗര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതവും, സിദ്ദിഖ് ദണ്ഡഗോളി നന്ദിയും പറഞ്ഞു.
Post a Comment
0 Comments