കേരളം (www.evisionnews.co): ഇടുക്കിയിലെ കമ്പംമെട്ടിനടുത്തുള്ള ശാന്തിപുരത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ രണ്ടു കാലുകള്‍ക്കുമാണ് വെടിയേറ്റത്. ഉല്ലാസിന്റെ സുഹൃത്തായ ചക്രപാണി സന്തോഷാണ് വെടിവച്ചതെന്ന് പോലീസ് പറയുന്നു. തോക്ക് കൈവശംവെച്ച കേസിലെ പ്രതിയാണ് ചക്രപാണി സന്തോഷ്.
ഉല്ലാസിനെ ഇപ്പോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും. പോലീസ് എത്തിയാണ് ഉല്ലാസിനെ ആശുപത്രിയില്‍ എത്തിച്ചത്.പൊലീസ് ചക്രപാണിക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments