കാഞ്ഞങ്ങാട് (www.evisionnews.co): പടന്നക്കാട് തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ കവര്‍ന്നു. തിങ്കളാഴ്ച രാത്രി പൂജാരി ക്ഷേത്രനട അടച്ചുപോയതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നടതുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
ശ്രീകോവിലിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കടന്നത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ 18 പവനും ഓഫീസില്‍ സൂക്ഷിച്ച 25,000 രൂപയും ഭണ്ഡാരത്തിലെ പണവുമാണ് മോഷണം പോയത്. ക്ഷേത്ര ഭാരവാഹി രാമന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. കാസര്‍കോട് നിന്ന് ടെമ്പിള്‍ തെഫ്റ്റ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment
0 Comments