കാസര്‍കോട് (www.evisionnews.co): കേരളത്തിലെ പൊതുസമൂഹം എന്നും വര്‍ഗീയതയ്‌ക്കെതിരായി നിലകൊണ്ടവരാണ് അതുകൊണ്ടാണ് കേരളത്തെ ഗുജറാത്താക്കാമെന്ന സംഘ് പരിവാരത്തിന്റെ മോഹം നടക്കാതെ പോകുന്നതെന്നും എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പറഞ്ഞു. കാസര്‍കോട് ഗവ. കോളജ് യൂണിറ്റ് സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാപകല്‍ സമരം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് അറഫാത്ത് കൊവ്വല്‍ അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, എഎം കടവത്ത്, സഹീര്‍ ആസിഫ്, ഹമീദ് സിഐ, എംഎ നജീബ്, ശിഹാബ് കന്യയാന, കലാഭവന്‍ രാജു, സദാനന്ദന്‍, മാര്‍ട്ടിന്‍ എബ്രഹാം തോന്നയ്ക്കല്‍, ഷാഹിദ റാഷിദ്, തസീല മേനങ്കോട്, ഷമീം ബേക്കല്‍, സയ്യിദ് താഹ, അഷ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ഷാനവാസ് മര്‍പ്പനടുക്ക, സിദ്ദീഖ് ബദ്ര്‍ നഗര്‍, ഹാരിസ് തൊട്ടി, ബിലാല്‍ ഇബ്‌നു അഷ്റഫ്, ശിഹാബ് പുണ്ടൂര്‍, സഫ്‌വാന, സലിസ സംസാരിച്ചു.
Post a Comment
0 Comments