ചെര്‍ക്കള (www.evisionnews.co): പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എടനീരില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റ് ഗുരുതരം. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. എടനീരിലെ ആഷിഫ് (25), റഷീദ് (28) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.ഡി.പി.ഐ.യുടെ പൗരത്വ മാര്‍ച്ചുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് തര്‍ക്കമുണ്ടായിരുന്നു. ഇത് പിന്നീട് പരിഹരിച്ചതായും നാട്ടുകാര്‍ പറയുന്നു. വിദ്യാനഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments