ലക്നൗ (www.evisionnews.co): പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഉത്തര്‍പ്രദേശിലെ 19 ജില്ലകളിലേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയാറാക്കി യോഗി സര്‍ക്കാര്‍. ഈ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിം ഇതര കുടിയേറ്റക്കാരാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രക്ഷോഭം നടക്കുന്നതിനിടയിലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. പട്ടിക തയാറാക്കുന്നതിനൊപ്പം കുടിയേറ്റക്കാരുടെ ജീവിത സാഹചര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അതാത് പ്രദേശത്ത് താമസിക്കുന്ന പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ കുടിയേറ്റക്കാരെ കണ്ടെത്തി അതിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറാന്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
Post a Comment
0 Comments