Type Here to Get Search Results !

Bottom Ad

എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെ' പുതുവത്സര ആശംസകള്‍ അറിയിച്ച് മോദി



ദേശീയം (www.evisionnews.co): ലോകം പുതുവത്സരം ആഘോഷിക്കുമ്പോള്‍ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയര്‍ ആശംസകള്‍ അറിയിച്ചത്.

രാജ്യം 2019 ല്‍ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ പരിണാമത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വര്‍ഷമായി 2020 അടയാളെപ്പെടുത്തട്ടെയെന്ന് പ്രതീക്ഷിക്കുന്നതായി വീഡിയോ പങ്കുവെച്ചു കൊണ്ട് മോദി കുറിച്ചു.

2019 എന്നെഴുതിയ കടല്‍ത്തീരത്തു കൂടി ഒരു സ്ത്രീ ഓടുന്ന ദൃശ്യങ്ങളോടെ തുടങ്ങുന്ന വീഡിയോയില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയും റാഫേല്‍ വിമാനവും പി വി സിന്ധു, മേരി കോം തുടങ്ങിയ കായിക താരങ്ങളുടെ ഇന്ത്യക്കായുള്ള മെഡല്‍ നേട്ടങ്ങള്‍ എന്നിവയും ചിത്രീകരിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad