ദേശീയം (www.evisionnews.co): പഞ്ചാബ് സര്‍ക്കാരും പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 16 വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരിക്കും പ്രമേയം അവതരിപ്പിക്കുകയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പൗരത്വ നിയമ ഭേദഗതി, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരെയാകും പഞ്ചാബ് സര്‍ക്കാരിന്റെ പ്രമേയം. ഇക്കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. കേരള നിയമസഭ നേരത്തേ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയിരുന്നു. കേരള നിയമസഭ പ്രമേയം പാസാക്കിയ നടപടിയെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
Post a Comment
0 Comments