ന്യൂദല്‍ഹി (www.evisionnews.co): പുതുവര്‍ഷരാവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങളില്‍ മുങ്ങി ദല്‍ഹി. ഷഹീന്‍ ബാഗിലെ നോയിഡ- കാളിന്ദി കുഞ്ച് ദേശീയപാതയില്‍ ആയിരക്കണക്കിനാളുകളാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പുതുവര്‍ഷരാവില്‍ ഒത്തുകൂടിയത്. ആസാദി മുദ്രാവാക്യം മുഴക്കിയും പാട്ടുപാടിയുമാണ് ഇവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.
കലാകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്ന പ്രതിഷേധത്തെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കലാകാരന്മാര്‍ ചേര്‍ന്ന് 'ആര്‍ട്ട് തെറാപ്പി' പരിപാടികളും അവിടെയെത്തിച്ചേര്‍ന്ന കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചതു ശ്രദ്ധേയമായി.
വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ കൂടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത ഫിര്‍ദോസ് എന്ന വീട്ടമ്മ പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങളുടെ ഇടമായ ഷഹീന്‍ ബാഗില്‍ നിന്നു കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആളുകളെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആളുകള്‍ ഒഴിയണമെന്നാണ് പോലീസ് പറയുന്നത്.
Post a Comment
0 Comments