Type Here to Get Search Results !

Bottom Ad

മദ്രസാ വിദ്യാര്‍ത്ഥികളെ അക്രമിച്ചത് തൊപ്പി വെച്ചത് എന്തിനെന്ന് ചോദിച്ച്: പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട് (www.evisionnews.co): കുമ്പള ബംബ്രാണയില്‍ മദ്രസാ വിദ്യാര്‍ത്ഥികളെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് തൊപ്പി ധരിച്ചതെന്തിനാണെന്ന് ചോദിച്ച്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബംബ്രാണയിലെ ദാറുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികളായ മുനാസ് (17), ഹസന്‍ സെയ്ദ് (13), എന്നിവരാണ് അക്രമത്തിനിരയായത്. 

മദ്രസയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഭക്ഷണംകഴിക്കാന്‍ പ്രദേശത്തെ വീട്ടില്‍പോയി മടങ്ങുന്നതിനിടെ കാറിലെത്തിയ സംഘം തൊപ്പി ധരിച്ചത് എന്തിനാണെന്ന് ചോദിക്കുകയും സിഎഎ, എന്‍ആര്‍സി എന്നിവ അംഗീകരിക്കുന്നില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ് കുമ്പള സഹകരണ ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ പരാതിപ്പെട്ടു. കാറില്‍ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്. നാട്ടുകാര്‍ ഓടിക്കൂടി സംഘത്തില്‍പ്പെട്ട ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇവര്‍ സഞ്ചരിച്ച കാറും ആയുധങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad