Type Here to Get Search Results !

Bottom Ad

ഷാ യുഗം തീരുന്നു: ജെ.പി നദ്ദ ബി.ജെ.പി അധ്യക്ഷന്‍


ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും പാര്‍ട്ടിയുടെ ചാണക്യനായി വാഴ്ത്തിയിരുന്ന അമിത് ഷാ പടിയിറങ്ങുന്നു. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ബി.ജെ.പിയെ രാജ്യത്ത് ഭൂരിപക്ഷമുള്ള പാര്‍ട്ടിയായി ഉയര്‍ത്തുയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അമിത് ഷായുടെ ബുദ്ധിയും കരങ്ങളുമാണ്. ജെ.പി നദ്ദയാണ് അമിത് ഷായ്ക്ക് പകരക്കാരനായി എത്തുന്നത്. അതേസമയം ഡല്‍ഹി തെരഞ്ഞടുപ്പിന് മുന്നെ അമിത് ഷാ പടിയിറങ്ങുന്നത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തുന്നത്.

ജനുവരി 19, 20 തിയതികളില്‍ എതെങ്കിലുമൊന്നില്‍ ജെ.പി നദ്ദ ചുമതലയേക്കും. അമിത് ഷായില്‍ നിന്ന് അധ്യക്ഷ സ്ഥാനം നദ്ദയിലെത്തുമ്പോള്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ അമിത് ഷായുടെ തന്ത്രങ്ങളൊന്നും ഫലിച്ചിരുന്നില്ല. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ തോല്‍ക്കുകയും, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു.

മാത്രമല്ല കഴിഞ്ഞ മാസം ജാര്‍ഖണ്ഡിലെ തോല്‍വിയും ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പാണ് നദ്ദയെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. അമിത് ഷായുടെ കാലത്ത് ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ഭരണം പിടിക്കാന്‍ സാധിച്ചിരുന്നില്ലെന്നതും വസ്തുതയാണ്. മാത്രമല്ല പൗരത്വ നിയമത്തെ തുടര്‍ന്നുള്ള വിവാദങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. അതേസമയം ബി.ജെ.പിയെ നിഷ്പ്രയാസം പരാജയപ്പെടുത്താകുമെന്ന് അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടിക്കും ആത്മവിശ്വാസമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad