മുളേളരിയ (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുള്ളേരിയയില്‍ മലയോര മേഖല പൗരത്വ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പൗരത്വ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും നാളെ മുള്ളേരിയയില്‍ നടക്കും. ഉച്ചക്ക് രണ്ടിന് പൂവടുക്കയില്‍ നിന്നാരംഭിക്കുന്ന റാലി മുള്ളേരിയ ടൗണില്‍ സമാപിക്കും. തുടര്‍ന്ന് പ്രതിഷേധ സംഗമം രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
സ്വാഗത സംഘം ചെയര്‍മാന്‍ അഷ്റഫ് തങ്ങള്‍, മുന്‍ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു മുഖ്യപ്രഭാഷണ നടത്തും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ശ്രീ സ്വാമി പ്രേമാനന്ദ തീര്‍ത്ഥങ്കര, ഫാദര്‍ മാത്യു സാമുവല്‍, ഭരത് മുണ്ടൊടി സുള്ള്യ, സിടി അഹമ്മദലി, ബാലകൃഷ്ണന്‍ പെരിയ, എകെഎം അഷ്റഫ്, ഹനീഫ് ഹുദവി, കരീം, അഡ്വ. സുരേഷ് ബാബു, അസിസ് കടപ്പുറം, ബഷീര്‍ കുഞ്ചത്തൂര്‍ സംബന്ധിക്കും.
Post a Comment
0 Comments