Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച്: ദേശ് രക്ഷാ വലയം തീര്‍ത്ത് എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): ജനുവരി 11,12 തിയതികളില്‍ നടക്കുന്ന ദേശ് രക്ഷാ മാര്‍ച്ചിന്റെ പ്രചാരണാര്‍ത്ഥം എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ദേശ് രക്ഷാവലയം തീര്‍ത്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് വിദ്യാനഗര്‍ അധ്യക്ഷത വഹിച്ചു. ഷാനിഫ് നെല്ലിക്കട്ട സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ഷരീഫ് കൊടവഞ്ചി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സയ്യദ് താഹ തങ്ങള്‍, സലാം ബെളിഞ്ചം, ഇര്‍ഫാന്‍ കുന്നില്‍, ഫസല്‍ ബേവിഞ്ച, സഫ്വാന്‍ കാറഡുക്ക,ഷാനവാസ് മര്‍പ്പനടുക്ക, ഹബീബ് തുരുത്തി, ഹാഷിം കാറഡുക്ക, സബാഹ്, അജ്മല്‍ മിര്‍ഷാന്, അറഫാത്ത് കൊവ്വല്‍, ഇബ്രാഹിം കാസിയറകം, സിറാജ്, അഷ്ഫാഖ്, ഷറഫാത്ത് പച്ചക്കാട്, സലാം, ജാബി ഷിബിന്‍, ഇസ്തി, സിദ്ധീഖ് മൊഗ്രാല്‍, ഹംറാസ് എരിയാല്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad