ന്യൂദല്‍ഹി (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിക്കാതെ സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അറിയിച്ചു. കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറുകയാണെന്നും സുപ്രീം കോടതി അറിയിച്ചു. ഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയമാണ് സുപ്രീം കോടതി നല്‍കിയത്.
അസമില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകമായി പരിഗണിക്കാനും മറ്റ് ഹരജികള്‍ ഒന്നിച്ച് പരിഗണിക്കാനും തീരുമാനിച്ചതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തില്‍ സ്റ്റേ ഇല്ലെന്നും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പറയുന്നില്ലെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്. നാല് ആഴ്ചക്കുള്ളില്‍ ഹരജികളിലുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണം. സ്റ്റേ അനുവദിക്കണമെന്ന വാദം അംഗീകരിക്കാതെ നാലാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കുകായായിരുന്നു സുപ്രീം കോടതി.
Post a Comment
0 Comments