ഒഡീഷ (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്ത പിതാവിന് 26,000 രൂപ പിഴ. ഒഡീഷയിലെ കട്ടക്കിന് സമീപമാണ് സംഭവം. ഹെല്‍മെറ്റ് ധരിക്കാതെയായിരുന്നു ഇരുവരും സ്‌കൂട്ടറില്‍ യാത്ര ചെയ്തത്. പൊതു നിരത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചതിന് ആയിരം രൂപ പിഴയും പ്രായപൂര്‍ത്തിയാകാത്തയാള്‍ വാഹനമോടിച്ചതിന് 25,000 രൂപയുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്.
ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നത് നിരോധിക്കുന്ന 194 ഡി, പ്രായപൂര്‍ത്തിയാകാതെ വാഹനമോടിക്കുന്നത് നിരോധിക്കുന്ന 199എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പിഴ. പിഴ ഓണ്‍ലൈനായി അടയ്ക്കാന്‍ പിതാവിനെ പൊലീസ് അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പൊലീസ്, പിഴ അടച്ച ശേഷമായിരിക്കും വിട്ടുനല്‍കുക. ഉടമ പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍, ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി
Post a Comment
0 Comments