Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടുചെയ്തു: എം.പിയെ പാര്‍ട്ടി പുറത്താക്കി


ദേശീയം (www.evisionnews.co): പാര്‍ലമെന്റില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടുചെയ്ത രാജ്യസഭാ എം.പിയെ നാഗാലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിഎഫ് സസ്പെന്റ്് ചെയ്തു. രാജ്യ സഭാംഗം കെ.ജി കെന്യേയെയാണ് നാഗാ പീപ്പിള്‍സ് ഫ്രന്റിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും സജീവാംഗത്വത്തില്‍ നിന്നുമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.

പാര്‍ട്ടി നിര്‍ദേശത്തെ എതിര്‍ത്ത് പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടു ചെയ്തതിനാണ് നടപടി. സസ്പെന്‍ഷനില്‍ ആണെങ്കിലും പാര്‍ട്ടിവിപ്പ് അനുസരിക്കാന്‍ കെ.ജി കെന്യേയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് ബാധ്യതയുണ്ടെന്നും നാഗാ പീപ്പിള്‍സ് ഫ്രന്റ് വക്താവ് പറഞ്ഞു.

തന്റെ നടപടിയെ ന്യായീകരിക്കാനുള്ള കെന്യേയുടെ ശ്രമങ്ങളാണ് അച്ചടക്ക നടപടിയെടുക്കാന്‍ എന്‍.പി.എഫിനെ പ്രേരിപ്പിച്ചത്. നിയമം നാഗാലാന്റിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഐ.എല്‍.പി സംവിധാനം ഏര്‍പ്പെടുത്തിയെന്നായിരുന്നു കെന്യേ ന്യായീകരിച്ചത്. എന്‍.പി.എഫിന്റെ മണിപ്പൂരില്‍ നിന്നുള്ള ലോക്സഭാംഗമായ ലോര്‍ഹോ എസ് പ്ഫോസിനും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതില്‍ കാരണം കാണിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad