Type Here to Get Search Results !

Bottom Ad

അമേരിക്ക- ഇറാന്‍ സംഘര്‍ഷം: ആഗോള വിപണിയില്‍ ഇന്ധനവില ഇന്നും കൂടി

ദേശീയം (www.evisionnews.co): ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ വന്‍ വര്‍ധന. ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള ഇറാനെതിരെ ബാഗ്ദാദില്‍ അമേരിക്ക നടത്തിയ വ്യോമാക്രമങ്ങളെ തുടര്‍ന്നാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. വില കുതിച്ചുയര്‍ന്നതോടെ ആവശ്യ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. 

ഇറാന്‍- യുഎസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയും ആശങ്കയിലാണ്. സംഘര്‍ഷം തണുക്കാതെ ഇന്ധനവില കൂടുതുന്നത് തടയാന്‍ സാധിക്കില്ല. അതേസമയം ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ ബാരലിന് 3.55 ശതമാനം വില കൂടി 68.60 ഡോളറില്‍ എത്തി.

കേരളത്തില്‍ ഇന്ന് പെട്രോളിന് 10 പൈസയാണ് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് ഇതോടെ വില 77.47 ആയി. ഡീസലിന് 16 പൈസ ഉയര്‍ന്ന് 72.12 ആയി. ഇന്നലെ ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 3.06 ശതമാനം വില കൂടിയിരുന്നു. വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 2.88 ശതമാനം കൂടി 62.94 ല്‍ എത്തി. ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ക്രൂഡ് ഓയിലിന് ഇന്നലെ രേഖപ്പെടുത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad