Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ചിന് നീലേശ്വരത്ത് ഉജ്വല തുടക്കം


കാസര്‍കോട് (www.evisionnews.co): പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യ എല്ലാവരുടെതുമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ നയിക്കുന്ന ദേശ് രക്ഷാ മാര്‍ച്ചിന് നീലേശ്വരത്ത് ഉജ്വല തുടക്കം. രാവിലെ നീലേശ്വരത്ത് മാര്‍ച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്, മുസ്്‌ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കള്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകമാര്‍ സംബന്ധിച്ചു.

ഉച്ചക്ക് ഒരുമണിക്ക് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍ പരിസരത്ത് എത്തിച്ചേരുന്ന മാര്‍ച്ചിന് കാഞ്ഞങ്ങാട് മണ്ഡലം ലീഗ് കമ്മിറ്റി സ്വീകരണം നല്‍കും. പൊതുയോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉല്‍ഘാടനം ചെയ്യും. മുന്‍ ഡി.സി.സി പ്രസിഡണ്ട് സി.കെ. ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം ആറിന് മണിക്ക് ചാമുണ്ടിക്കുന്നില്‍ സമാപിക്കും. സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ മുഖ്യപ്രഭാഷണം നടത്തും. 

നാളെ രാവിലെ ഒമ്പത് മണിക്ക് ഉദുമ ടൗണില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. സി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഉച്ചക്ക് ഒരുമണിക്ക് കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ ചന്ദ്രഗിരി പാലത്തിന് സമീപം മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മാര്‍ച്ചിന് സ്വീകരണം നല്‍കും. സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ ഉദ്ഘാടനം ചെയ്യും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. 

വൈകിട്ട് നാലിന് മൊഗ്രാല്‍ പുത്തൂരിലെ സ്വീകരണത്തിന് ശേഷം ആറിന് കുമ്പളയില്‍ സമാപിക്കും. സമാപന സമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹിന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ്, മുസ്്‌ലിം ലീഗ് നേതാക്കള്‍ പ്രസംഗിക്കും. 




Post a Comment

0 Comments

Top Post Ad

Below Post Ad