Type Here to Get Search Results !

Bottom Ad

കരാറുകാരെ അവഗണിച്ച് കൊണ്ട് സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ല: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ കരാറുകാരെ അവഗണിച്ച്് സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും കരാറുകാരനാണ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കേരള ഗവ കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ഏകോപന സമിതി ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, സെക്യുരിറ്റി കാലാവധി വര്‍ധിപ്പിച്ചത് പിന്‍വലിക്കുക. പൊതുമരാമത്തില്‍ ഒരുകോടി രൂപയില്‍ താഴെയുള്ള പ്രവര്‍ത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കുക, പൊതുമരാമത്ത് എല്‍.എസ്.ജി.ഡിയില്‍ ടാറിന് പര്‍ച്ചേഴ്‌സ് വില നല്‍കുക, ചെറുകിട- ഇടത്തരം കര്‍ഷകരെ സംരക്ഷിക്കുക, കരാറുകാരുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കാപബ്ലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന ഒഴിവാക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഏകദേശം പ്രവൃത്തി എടുത്ത വകയില്‍ ജില്ലയിലെ കരാറുകാര്‍ക്ക് 380കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ട്. ഇതുകാരണം പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാനാവുന്നില്ല. 

ബാങ്കില്‍ നിന്നും വായ്പയെടുത്ത് അതിന്റെ പലിശ പോലും നല്‍കാനാവുന്നില്ല. കരാറുകാര്‍ കുടിശ്ശിക ലഭിക്കാനായി ട്രഷറിയില്‍ കയറി ഇറങ്ങുകയാണ്. ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാനാവാത്ത സ്ഥിതിയിലാണെന്നും തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് നിസാര്‍ കല്ലട്ര അധ്യക്ഷത വഹിച്ചു. കെ. മൊയ്തീന്‍ കുട്ടി ഹാജി പട്ടുവം, ബി.കെ മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി ബേവിഞ്ച, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.എ നാസര്‍, മൊയ്തീന്‍ ചാപ്പാടി, ഷരീഫ് ബോസ്, അഷ്‌റഫ് പെര്‍ള, ജാസിര്‍ ചെങ്കള, മാര്‍ക്ക് മുഹമ്മദ്, എം.എം നൗഷാദ്, സുനൈഫ്, സുബിന്‍ ആന്റണി, സിറാജ് മുട്ടംവയല്‍, ബുര്‍ആന്‍ തളങ്കര, അലി മാവിനക്കട്ട, എം.ടി നാസര്‍ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad