കാസര്‍കോട് (www.evisionnews.co): തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ കേരള അണ്‍ എയ്ഡഡ് ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് ഫെഡറേഷന്‍ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി റൗഫ് ബായിക്കര, ജില്ലാ പ്രസിഡന്റ് സിറാജ് ഖാസിലേന്‍, ജനറല്‍ സെക്രട്ടറി എം.എ നജീബ് അറിയിച്ചു.
ജില്ലയിലെ സ്വകാര്യ- അണ്‍ എയ്ഡഡ്- പാരലല്‍ മേഖലയിലെ ജീവനക്കാര്‍ പണിമുടക്കുന്നതോടെ വിദ്യാഭ്യാസ മേഖല പൂര്‍ണമായും സ്തംഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ- ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ താക്കിതാവും പണിമുടക്കെന്ന് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments