കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കാനുളള നീക്കം ജനാധിപത്യ വിരുദ്ധവും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമവുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജക മണ്ഡലം,മുനിസിപ്പല്‍-പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ആരോപിച്ചു.
കഴിഞ്ഞ വര്‍ഷത്തിനിടയില്‍ 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പും 2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പും നടന്നിട്ടുണ്ട്. ഇവര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടി തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റിയിട്ടുണ്ട്. ഈ ലിസ്റ്റ് പരിഗണിക്കാതെ 2015ലെ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം തട്ടിപ്പാണെന്ന് യോഗം വിലയിരുത്തി. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇത്തരം നീക്കത്തെ നിയമപരമായും രാഷ്ട്രിയമായും നേരിടാന്‍ യോഗം തീരുമാനിച്ചു.
ആക്ടിംഗ് പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സിടി .അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ. നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, എജിസി. ബഷീര്‍, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍ ,പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എഎം കടവത്ത്, കെഇഎ. ബക്കര്‍ ,എംപി . ജാഫര്‍, എം അബ്ബാസ്, കെ അബ്ദുല്ലക്കുഞ്ഞി, അന്തുഞ്ഞി ഹാജി, അഡ്വ: വിഎം മുനീര്‍, ഖാലിദ് പച്ചക്കാട്, ബികെ. അബ്ദു സമദ്, പിഡിഎ. റഹ്മാന്‍, കെബി. കുഞ്ഞാമു, നൂറുദ്ദീന്‍ , ഹാരിസ്ചൂരി, മമ്മു ഫുജൈറ, ഇബ്രാഹിം മദക്കം, ശംസുദ്ധീന്‍ കിന്നിംങ്കാര്‍, കെ ശാഫി ഹാജി, കെബി.മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, കാപ്പില്‍ കെബിഎം. ഷെരീഫ്, എംഎച്ച് മുഹമ്മദ് കുഞ്ഞി, ഹനീഫ കുന്നില്‍, സിദ്ദീഖ് പള്ളിപ്പുഴ, അഡ്വ: എന്‍എ. ഖാലിദ്, സികെ. റഹ്മത്തുള്ള, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, യുസി. മുഹമ്മദ് കുഞ്ഞി, ടിസി സലാം, എംടിപി സുലൈമാന്‍ പ്രസംഗിച്ചു
Post a Comment
0 Comments