ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വ നിയമത്തിനെതിരെ ഹര്‍ജികള്‍ പരിഗണിക്കണമെങ്കില്‍ അക്രമം നിര്‍ത്തണമെന്ന് സുപ്രിംകോടതി. സി.എ.എ ഭരണഘനാപരമാണെന്നും അത് നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും അഭിഭാഷകന്‍ വിനീത് ധണ്ഡ ആവശ്യപ്പെട്ട വേളയിലാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവര്‍ അടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമത്തിന്റെ സാധുത പരിശോധിക്കുകയാണ് കോടതിയുടെ ജോലി എന്നും ഏതെങ്കിലും നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കലല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അതിനിടെ, രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ പൗരത്വനിയമത്തിനെതിരെ നിലവിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി കോടതി നാളെ പരിഗണിക്കും. ഡിസംബര്‍ 12ന് പ്രസിഡണ്ട് രാംനാഥ് കോവിന്ദ് ഒപ്പുവെച്ച പൗരത്വ (ഭേദഗതി) ബില്ലിനെതിരെ 59 ഹര്‍ജികളാണ് കോടതിക്കു മുമ്പാകെയുള്ളത്.
മുസ്ലിംലീഗാണ് നിയമത്തിനെതിരെ ആദ്യ ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, ജംഇയ്യത്തുല്‍ ഉലമയേ ഹിന്ദ്, അസം സറ്റുഡന്റ്സ് യൂണിയന്‍, പീസ് പാര്‍ട്ടി, സി.പി.ഐ, സന്നദ്ധ സംഘടനകളായ റിഹായ് മഞ്ച്, സിറ്റിസണ്‍ എഗൈന്‍സ്റ്റ് ഹേറ്റ്, അഭിഭാഷകന്‍ എം.എല്‍ ഷര്‍, നിയമവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നിയമത്തിനെ ഹര്‍ജി നല്‍കിയവരില്‍ ഉണ്ട്. ജനുവരി 22നാണ് മൂന്നംഗ ബഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
Post a Comment
0 Comments