കാസര്‍കോട് (www.evisionnews.co): വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ എല്ലാ വര്‍ഷവും പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ മുഖേന സാക്ഷ്യപത്രം നല്‍കണമെന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ നേതൃയോഗം ആവശ്യപ്പെട്ടു. വിധവാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ വളരെ തുച്ഛമായ ആളുകള്‍ പുനര്‍വിവാഹം ചെയ്ത് പോകുന്നത്തിന്റെ കാരണം പറഞ്ഞ് ബാക്കിവരുന്ന സാധാരണക്കാരായവരെയാണ് കഷ്ടപ്പെടുത്തുന്നത്.
പരിചയമുള്ള ഗസറ്റഡ് ഓഫീസര്‍മാരിലെങ്കില്‍ മറ്റാരെയെങ്കിലും കണ്ട് അവര്‍ക്ക് പരിചയമുള്ള ഓഫീസര്‍മാര്‍ക്ക് മുന്നില്‍ ഞങ്ങള്‍ പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന് തെളിയിക്കേണ്ട ദുരവസ്ഥയിലാണ് ഇവര്‍. ആയതിനാല്‍ ഈനടപടി അവസാനിപ്പിച്ച് പുനര്‍ വിവാഹിതരാകുന്നവര്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന സമയത്ത് വധുവില്‍ നിന്ന് അവര്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയോ അത് പോലുള്ള മറ്റു നടപടികള്‍ സ്വീകരിച്ചു കൊണ്ടോ വിധവകളെ പ്രയാസപ്പെടുത്തുന്ന നടപടിക്ക് മാറ്റംവരുത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യോഗത്തില്‍ അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജലീല്‍ തുരുത്തി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടക്കത്ത്ബയല്‍ സംബന്ധിച്ചു.
Post a Comment
0 Comments