കാഞ്ഞങ്ങാട് (www.evisionnews.co): പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ യുഡിഎഫ് പ്രകടനത്തിനിടെ മുസ്ലിം ലീഗ് ഓഫിസുകള്‍ അക്രമിക്കാന്‍ ആഹ്വാനം ചെയ്ത് വാട്സ് ആപ് സന്ദേശമയച്ച ഐഎന്‍എല്‍ പ്രവര്‍ത്തകന് ആറായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാ (രണ്ട്)ണ്അബൂബക്കര്‍ പൂച്ചക്കാടിന് പിഴയിട്ടത്. യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാടിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 2019 മെയ് 26ന് രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുമ്പോള്‍ മുസ്ലിം ലീഗ് ഓഫിസുകള്‍അക്രമിക്കണമെന്നായിരുന്നു വാട്സ് ആപ്പില്‍ ശബ്ദസന്ദേശം അയച്ചത്. മറ്റൊരു ഐഎന്‍എല്‍ പ്രവര്‍ത്തകന് വ്യക്തിപരമായി അയച്ച ശബ്ദസന്ദേശം മറ്റൊരു ഗ്രൂപ്പിലേക്ക് ചോരുകയായിരുന്നു. ഇതേ തുടര്‍ന്നാണ്യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം സുകുമാരന്‍ പൂച്ചക്കാട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments