മഞ്ചേശ്വരം (www.evisionnews.co): മരം വ്യാപാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തലപ്പാടി കെ.സി റോഡ് സ്വദേശിയും മഞ്ചേശ്വരം പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായില്‍ (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ഭാര്യ ആയിഷ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇസ്മായിലിന്റെ കഴുത്തിന് പിറക് വശം കയര്‍ മുറുക്കിയ പാടുകളും നെഞ്ചില്‍ ചെറിയ മുറിവും കണ്ടത് സംശയത്തിനിടയാക്കി. ഇതേതുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
ഇസ്മായിലും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇസ്മായിലിന് ഒരു മകളും രണ്ട് ആണ്‍ മക്കളുമുണ്ട്. കല്ല്യാണം കഴിഞ്ഞ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. രണ്ട് ആണ്‍ മക്കള്‍ ഗള്‍ഫിലുമാണ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ വീട്ടിലെത്തി ഇസ്മായില്‍ ഭക്ഷണം കഴിച്ച് കിടന്നതായാണ് ഭാര്യ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ രാത്രി 11മണിയോടെ ഇസ്മായിലിനെ സുഹൃത്തിനൊപ്പം കിദമ്പാടിയില്‍ കണ്ടതായി ചിലര്‍ പൊലീസിനോട് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Post a Comment
0 Comments