മഞ്ചേശ്വരം (www.evisionnews.co): മിയാപ്പദവ് സ്‌കൂളിലെ അധ്യാപക രൂപശ്രീ (40)യുടെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്നാവശ്യം ശക്തമാവുന്നു. പ്രതിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ നാട്ടുകാരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ത്ഥികള്‍ അടക്കം 1500ഓളം പേരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. പൊലീസ് വലയം ഭേദിച്ച് പ്രകടനക്കാര്‍ സ്‌കൂളിനകത്തേക്ക് ഇരച്ചുകയറി. സ്‌കൂളിനകത്ത് നാട്ടുകാരുടെ പ്രതിഷേധ യോഗവും നടന്നു. കഴിഞ്ഞ ദിവസം കുടുംബശ്രീയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു.
അതേസമയം കേസ് കാസര്‍കോട് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന്് സൂചനയുണ്ട്. രൂപശ്രീയുടെ സ്‌കൂട്ടര്‍ ദുര്‍ഗിപ്പള്ളയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത ഇരട്ടിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് കടലുള്ളത്. സ്‌കൂട്ടറില്‍ പെട്രോള്‍ ഉണ്ടായിരിക്കെ ഇത്ര ദൂരം സ്‌കൂട്ടര്‍ നിര്‍ത്തി കണ്വതീര്‍ത്ഥ കടപ്പുറത്തേക്ക് രൂപശ്രീ നടന്നുപോവാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റൊരു വാഹനത്തിലാവാം കടല്‍ത്തീരത്ത് എത്തിയതെന്നാണ് പലരും സംശയിക്കുന്നത്. രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് തന്നെയാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രൂപശ്രീയെ ശനിയാഴ്ചയാണ് കുമ്പള പെര്‍വാഡ് കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടത്.
Post a Comment
0 Comments