കോഴിക്കോട് (www.evisionnews.co): കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി പ്രാഥമിക കൂടിക്കാഴ്ച നടന്നില്ലെന്ന് വ്യക്തമായതോടെ ഫേസ് ബുക്ക് പോസ്റ്റ് നീക്കംചെയ്ത് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. കാന്തപുരത്തോടൊപ്പമുള്ള ചിത്രത്തോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഇടയില്‍ പരന്നിട്ടുള്ള തെറ്റിധാരണകള്‍ നീക്കാനായി കാന്തപുരവുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്നായിരുന്നു ഫേസ് ബുക്ക് കുറിപ്പ്.
ഇതോടെ രാധാകൃഷ്ണനെതിരെ മര്‍കസ് മീഡിയ സംഭവത്തേക്കുറിച്ച് കുറിപ്പിറക്കിയതോടെ എ.എന്‍ രാധാകൃഷ്ണന്‍ ഫേസ് ബുക്ക് കുറിപ്പ് പിന്‍വലിക്കുകയായിരുന്നു. തൃശൂരില്‍ ഒരു നികാഹ് കര്‍മത്തിന് ശേഷം സദ്യകഴിക്കുമ്പോള്‍ രാധാകൃഷ്ണന്‍ വരികയും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാന്തപുരം ഇതിവിടെ സംസാരിക്കേണ്ട കാര്യമല്ലെന്ന് പറഞ്ഞ് ഓഴികയുകയായിരുന്നു ഉണ്ടായതെന്ന് മര്‍കസ് മീഡിയയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Post a Comment
0 Comments