കാഞ്ഞങ്ങാട് (www.evisionnews.co): മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് നിലപാടില്‍ പ്രധിഷേധിച്ച് ഐ.എ.എസ് പദവി ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അറസ്റ്റ്.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ, അസറുദ്ദീന്‍ മണിയനോടി, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, താഹ ചേരൂര്‍, ജംഷീര്‍ ചിത്താരി, ഷാനിഫ് നെല്ലിക്കട്ട, ഹസന്‍ പടിഞ്ഞാര്‍, അജിമല്‍ മിര്‍ഷാന്‍, റമീസ് ആറങ്ങാടി, ഇര്‍ഷാദ് കല്ലുരാവി നേതൃത്വം നല്‍കി.
Post a Comment
0 Comments