Type Here to Get Search Results !

Bottom Ad

പൗരത്വ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ മുസ്ലിം സംഘടനകളുടെ റാലി ഇന്ന് നഗരത്തില്‍ കനത്ത സുരക്ഷ


മംഗളൂരു (www.evisionnews.co): ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ മുസ്ലിം സംഘനകളുടെ മഹാറാലി ഇന്ന് 2.30ന് നടക്കും. ഉഡുപ്പി ജില്ലാ മുസ്ലിം കേന്ദ്ര കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ മാസം നടന്ന പ്രതിഷേധത്തില്‍ വെടുവെപ്പുണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷാ വലയത്തിലായിരിക്കും പരിപാടി നടക്കുക. കണ്ണന്‍ ഗോപിനാഥ് ഐഎഎസ് റിട്ടയേര്‍ഡ് ജഡ്ജി ഗോപാല്‍ ഗൗഡ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും.

ദക്ഷിണ കന്ന ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ഉഡുപ്പി ജില്ലാ ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ഉള്ളാള്‍ ഖാസി ഫസല്‍ കോയമ്മ തങ്ങള്‍, ദക്ഷിണ കന്നഡ ജില്ലാ വഖഫ് കമ്മിറ്റി പ്രസിഡന്റ് യുകെ മോനു കനച്ചൂര്‍, യു.ടി ഖാദര്‍ എംഎല്‍എ, മുന്‍ എംഎല്‍എ ബിഎ മുഹിയദ്ദീന്‍ ബാവ തുടങ്ങിയ നരവധി പേര്‍ പങ്കെടുക്കും. റാലി നടക്കുന്ന പശ്ചാത്തലത്തിലെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടാനുള്ള ഒരുക്കത്തിലാണ് പോലീസ്.

Post a Comment

0 Comments

Top Post Ad

Below Post Ad