ദേശീയം (www.evisionnews.co): മുസ്ലിമായതിന്റെ പേരില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു പ്രവാസി മലയാളിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഗള്‍ഫില്‍ നിന്നും ജയ്പൂരിലേക്ക് പോയ ഇദ്ദേഹത്തിന്റെ സുഹൃത്ത് എയര്‍പോര്‍ട്ടില്‍ വെച്ച് എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ചോദ്യം ചെയ്യലുണ്ടാവുകയും ദേഹപരിശോധനയ്ക്കും വിധേയമാവുകയും ചെയ്തെന്നും ഒപ്പം ലഗേജിനു മുകളില്‍ മുസ്ലിം എന്നെഴുതിയ പ്രത്യേക ടാഗ് പതിച്ചു എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയരക്ടറും ലോക കേരളസഭാംഗവും ആയ പി.എം ജാബിര്‍ ആണ് പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റിനു താഴെ നിരവധി പേര്‍ പോസ്റ്റിനു താഴെ നിരവധി പേര്‍ സമാന രീതിയിലുള്ള അനുഭവം താങ്കള്‍ക്കും ഉണ്ടായതായി കമന്റു ചെയ്തിട്ടുണ്ട്.
Post a Comment
0 Comments