കാസര്‍കോട് (www.evisionnews.co): സിറ്റി ഗോള്‍ഡ് ഇരുപതാം വാര്‍ഷികാഘോവും ഒമ്പത് നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹവും 26ന് വൈകിട്ട് 5.30ന് മാന്യ വിന്‍ടച്ച് ടൗണ്‍ഷിപ്പില്‍ നടത്തുമെന്ന് ചെയര്‍മാന്‍ കെ.എ അബ്ദുല്‍ കരീം പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടികളുടെ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ അംഗങ്ങളെ ആദരിക്കും.
പ്രകൃതി സംരക്ഷണം എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളിലടക്കം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുള്ളതായും അബ്ദുല്‍ കരീം പറഞ്ഞു. ഇതിനോടകം 37നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം സിറ്റി ഗോള്‍ഡ് നടത്തിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് ദില്‍ഷാദ്, നൗഷാദ് ചൂരി, മുഹമ്മദ് ഇഖ്ബാല്‍ സംബന്ധിച്ചു.
Post a Comment
0 Comments