കാസര്‍കോട് (www.evisionnews.co): ഫോര്‍ബ്‌സ് മാസികയില്‍ ഇടംനേടി കാസര്‍കോട് സ്വദേശി ഹഫീസ് കുദ്രോളി. ഫോര്‍ബ്‌സ് മാസികയുടെ ബ്രാന്റ് കണക്ടിലാണ് ഹഫീസ് കുദ്രോളിയുടെ കമ്പനിയായ കുദ്രോളി വേള്‍ഡ് ഇടംനേടിയത്. ഇന്‍ഫ്രാസ്ട്രക്ചര്‍, മെറ്റീരിയലുകള്‍, റിയല്‍ എസ്റ്റേറ്റ്, ബ്രോഡ്കാസ്റ്റ് മീഡിയ, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, ഫാഷന്‍, ഭക്ഷണം, ആതിഥ്യം, വിനോദം, നിക്ഷേപ സേവനങ്ങള്‍, കായികം, ധനസമാഹരണം എന്നിവയും അതിലേറെയും നിര്‍മിക്കുന്നതില്‍ കമ്പനിക്ക് താല്‍പര്യമുണ്ട്.
കാസര്‍കോട് ജനിച്ച് ഗോവയില്‍ വളര്‍ന്ന ഹഫീസ് സിവില്‍ എഞ്ചിനീയറാണ്. ബിരുദാനന്തര ബിരുദാനന്തരം തന്റെ കുടുംബ ബിസിനസായ 'കുദ്രോളി ബില്‍ഡര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്' ഏറ്റെടുത്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിഭതെളിയിച്ച ഈ യുവ സംരംഭകന്‍ ദശലക്ഷത്തിലധികം വിലമതിക്കുന്ന പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. പിതാവിന്റെ ബിസിനസ് നൈതികതയെ ആരാധിക്കുന്ന ഹഫീസ് കുദ്രോളി, രത്തന്‍ ടാറ്റയുടെ പാതയിലൂടെ സഞ്ചരിക്കാനും ജീവിതത്തിന്റെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.
പതിമൂന്നോളം കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായി തിരക്കിട്ട ജീവിതം നയിക്കുമ്പോഴും ഓരോ കമ്പനിക്കും അതിന്റെ വ്യതിരക്തത നിലനിര്‍ത്താനും നൂതനമായ ആശയങ്ങളെ സ്വാംശികരിക്കാനും ഹഫീസ് കുദ്രോളി കാട്ടുന്ന മിടുക്ക് വരുംകാലം ഈ ചെറുപ്പക്കാരനെ ലോകം അടയാളപ്പെടുത്തുമെന്നതിന്റെ സൂചകങ്ങളാണ്. കാസര്‍കോട് നിന്നും ഗോവയിലേക്ക് കുടിയേറി ഗോവ ആസ്ഥാനമാക്കി കുദ്രോളി ബില്‍ ഡേര്‍സ് ആന്‍ഡ് ഇന്ഫ്രാസ്ട്ടക്ചറി സ്ഥാപിച്ച് ഗോവയിലും കര്‍ണാടകയിലും പ്രൗഡിയോടെ നിലകൊള്ളുന്ന റോഡുകളും ബില്‍ഡിംഗുകളും നിര്‍മിച്ച സിഎംഎ ഷാഫിയുടെ ഇളയ മകനായ ഹഫീസ് കുദ്രോളി കുദ്രോളി ബില്‍ഡേര്‍സ് ആന്റ് ഇന്ഫ്രാസ്ട്ടക്ഛറി ന്റെ നടത്തിപ്പില്‍ സജീവമായി ഇടപെടുമ്പോഴും കുര്‍റ്റോസ് ആന്‍ഡ് കലോക്‌സ് ,കുനാഫ വേള്‍ഡ്, ഹാപ്പിയം, എക്‌സ്‌പ്രെസ്സ് ചായ് , സാപ്പിയെന്‍ എച്ച്ആര്‍, ഹെറാര്‍ക്കി, ഹ്യൂമന്‍ ടെയിംസ്, ബീയിംഗ് ചൈല്‍ഡ്, ബേബി സൂത്ര, ഫിഫ്ടി വണ്‍ നോട്ട് ഔട്ട് തുടങ്ങിയ നൂതനമായ സംരംഭങ്ങള്‍ക്കും ജന്മം നല്‍കി. ഗര്‍ഭധാരണത്തിന് തയാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും കരുതേണ്ടതുമായ കാര്യങ്ങള്‍ തൊട്ട് കുട്ടികള്‍ക്കുള്ള സ്പാ, മസാജിംഗ് സേവനങ്ങള്‍ വരെ നല്‍കുന്ന ബേബി സൂത്ര ഇന്ത്യയില്‍ നൂതനമായ സംരഭമാണ്.
Post a Comment
0 Comments