Type Here to Get Search Results !

Bottom Ad

ക്ലാസെടുക്കുന്നതിനിടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സംസാരം: അധ്യാപകന് സസ്പെന്‍ഷന്‍

കേരളം (www.evisionnews.co): തൃശൂരില്‍ ക്ലാസെടുക്കുന്നതിനിടെ അശ്ലീലചുവയോടും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും വിദ്യാര്‍ത്ഥിനികളോട് സംസാരിച്ച അധ്യാപകന് സസ്പെന്‍ഷന്‍. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപകനായ കെ.കെ കലേശനെയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെയാണ് അധ്യാപകന് വിദ്യാര്‍ത്ഥിനികളോട് മോശമായി സംസാരിച്ചത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നേരിട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണിത്.

ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയില്‍ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസ്സെടുക്കുകയും അശ്ലീലചുവയോടെ സംസാരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലും ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കുട്ടികള്‍ പാകിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാകണമെന്ന് പറഞ്ഞതും ഗൗരവതരമായ അച്ചടക്കലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതി അന്വേഷിക്കാന്‍ വ്യാഴാഴ്ച രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ ഗീത സ്‌കൂളിലെത്തിയിരുന്നു. തന്റെ വിഷയമല്ലാത്ത ബയോളജി, സാമൂഹികശാസ്ത്രം എന്നിവയില്‍ ക്ലാസെടുത്തതായും അശ്ലീലച്ചുവയോടെ കുട്ടികളോട് സംസാരിച്ചതായും കണ്ടെത്തിയതായും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് അധ്യാപകന്റെ സംസാരവുമായി ബന്ധപ്പെട്ട് പി.ടി.എ. ഭാരവാഹിയോട് ഫോണില്‍ പരാതി പറയുകയും ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെയാണ് അധ്യാപകനെതിരെ പ്രതിഷേധം ഉയര്‍ന്നതും അടിയന്തരമായി വകുപ്പുതല അന്വേഷണം ആരംഭിച്ചതും

Post a Comment

0 Comments

Top Post Ad

Below Post Ad