പടന്ന (www.evisionnews.co): മൂന്നു ദിവസങ്ങളിലായി പടന്ന വാദി മുഖദ്ധസില്‍ രണ്ടായിരത്തി അന്നൂറോളം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന പന്ത്രണ്ടാമത് സംസ്ഥാന സര്‍ഗലയം തുടങ്ങി. സര്‍ഗലയത്തിന് തുടക്കം കുറിച്ച് ഓരിമുക്കില്‍ നിന്ന് നഗരിയിലേക്ക് ഘോഷയാത്ര നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ നേതൃത്യത്തില്‍ സംഘാടക സമിതി ഭാരവാഹികള്‍ പന്ത്രണ്ട് പതാകകള്‍ ഉയര്‍ത്തി.
ഉദ്ഘാടന സമ്മേളനത്തില്‍ കുമ്പോല്‍ കെ.എസ് അലി തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈഹി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം താഖാ അഹമ്മദ് മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി.കെ.പി ഹമീദലി സ്വാഗതം പറഞ്ഞു. കെ.ടി അബ്ദുള്ള ഫൈസി ,സിറാജുദ്ദീന്‍ ദാരിമി കക്കാട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സി.കെ.കെ മാണിയൂര്‍, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്ഹരി, ഷാജിഹു സമീര്‍ അല്‍ അസ്ഹരി, യു.എം ജമാല്‍ ഫൈസി, ഖത്തര്‍ അബ്ദുള്ള ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി ഹാജി, എം.സി സുലൈമാന്‍ ഹാജി, കെ.എം ഷംസുദ്ദീന്‍ ഹാജി, താജുദ്ദീന്‍ ദാരിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രസംഗിച്ചു. പ്രമുഖ ഇസ്ലാമിക ഗായകന്‍ നവാസ് പാലേരി സര്‍ഗ സന്ധ്യക്ക് നേതൃത്വം നല്‍കി. മത്സരങ്ങള്‍ നാളെ സമാപിക്കും.
Post a Comment
0 Comments