ന്യൂഡല്‍ഹി (www.evisionnews.co): പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
144 ഹര്‍ജികള്‍ക്കും മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്നും പൗരത്വ നിയമത്തിനെതിരെ സ്റ്റേ പാടില്ലെന്നും കേന്ദ്രം വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സ്റ്റേ നല്‍കാനാകില്ലെന്ന് കോടതി ഉത്തരവില്‍ അറിയിച്ചത്.
Post a Comment
0 Comments